ലോകകപ്പുമായി മറഡോണ, കോപ്പയുമായി മെസ്സി, താരങ്ങളുടെ പോസ്റ്റര്‍; ഉമ്മറലിയുടെ വീട് അര്‍ജന്റീന മയം


മീനങ്ങാടി-അമ്പലവയൽ പാതയിൽ 54-നടുത്താണ് അർജന്റീനയുടെ ഈ ‘കട്ട’ഫാനിന്റെ വീട്

ഉമ്മറലിയും കടുംബവും വീടിനുമുമ്പിൽ | ഫോട്ടോ: മാതൃഭൂമി

മീനങ്ങാടി: പുള്ളാവൂർ പുഴയുടെ നടുവിൽ ഉയർന്നുനിൽക്കുന്ന ലയണൽ മെസ്സിയുടെ അതേ തലയെടുപ്പാണ് മീനങ്ങാടിയിലെ ഉമ്മറലിയുടെ വീടിനും. കൂറ്റൻ കട്ടൗട്ടുകൾ ട്രെന്റായ ഖത്തർ ലോകകപ്പുകാലത്ത് തന്റെ വീട് അർജന്റീനയ്ക്കായി അണിയിച്ചൊരുക്കിയിരിക്കുകയാണ് ഉമ്മറലി. പ്രധാനതാരങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററുകൾ, കൊടിതോരണങ്ങൾ, നീലയും വെള്ളയും പൂശിയ ചുമരുകൾ... ആകെയൊരു അർജന്റീന മയമാണ് കോളിയാട്ടെ ഉമ്മറലിയുടെ വീട്ടുപരിസരമാകെ.

മീനങ്ങാടി-അമ്പലവയൽ പാതയിൽ 54-നടുത്താണ് അർജന്റീനയുടെ ഈ ‘കട്ട’ഫാനിന്റെ വീട്. എല്ലാ ലോകകപ്പ് വേളകളിലും വീട് അലങ്കരിക്കാറുണ്ടെങ്കിലും ഇത്തവണ അല്പം സ്പെഷ്യലാണ് കാര്യങ്ങൾ. ഖത്തറിൽ പന്തുതട്ടാനെത്തുന്ന 13 അർജന്റീനിയൻ താരങ്ങളുടെ പോസ്റ്ററുകളാണ് ഹൈലൈറ്റ്. ലോകകപ്പ് കൈയ്യിലേന്തിയ മാറഡോണയും കോപ്പ അമേരിക്ക നേടിയ മെസ്സിയും ഇടതും വലതും. വെള്ളയും നീലയും നിറമടിച്ച ചുറ്റുമതിലും കവാടവും. വീട്ടിൽ വളർത്തുന്ന കിളികളുടെ നിറവും ഇതുതന്നെ. സമീപത്തുള്ള കടമുറിയുടെ ചുമരിൽ മെസ്സി പന്തുതട്ടുന്ന ചിത്രം. അർജന്റീനയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ ഇനിയെന്ത് വഴിയെന്ന് ആലോചിക്കുകയാണ് ഉമ്മറലി. കുറച്ചുകാലമായി കോളിയോട്ട് വീടിനെ നാട്ടുകാർ വിളിക്കുന്നു അർജന്റീനയുടെ വീട് എന്നാണ്.

1986-ൽ അർജന്റീനയ്ക്കായി മാറഡോണ കപ്പുയർത്തിയപ്പോൾ തുടങ്ങിയ ഈ കടുത്ത ആരാധനയ്ക്ക് പിന്തുണയുമായി കുടുംബാംഗങ്ങളുമുണ്ട്. വെറുമൊരു ആരാധകൻ മാത്രമല്ല ഉമ്മറലി. സംസ്ഥാന ഫുട്‌ബോൾ ടീമിൽ ആദ്യമായി ബൂട്ടുകെട്ടിയ വയനാട്ടുകാരിൽ ഒരാളാണിദ്ദേഹം. വയനാടിന്റെ ബുള്ളറ്റ് ഷൂട്ടർ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മുന്നേറ്റനിരക്കാരൻ. 1988-96 കാലഘട്ടത്തിൽ കെ.എസ്.ഇ.ബി.യുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും താരമായിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക സെവൻസ് മൈതാനങ്ങളിലും മുൻനിര ക്ലബ്ബുകൾക്കായി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. മെസ്സി കപ്പുയർത്തുന്നത് സ്വപനംകണ്ട് കഴിയുകയാണ് ഇദ്ദേഹം. ഡിസംബർ 18-ന് കാൽപ്പന്തിലെ രാജാക്കൻമാരായി അർജന്റീന കളംവിടുമെന്ന പ്രതീക്ഷയിലുള്ള കാത്തിരിപ്പാണ് ഇനി.

Content Highlights: wayanad meenangadi argentina fan ummer ali house decorates for team


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented