-
കൽപറ്റ: മാനന്തവാടി തലപ്പുഴ കമ്പമലയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു.
തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ഇവര്‍ കവലയില്‍ പോസ്റ്ററുകള്‍ പതിച്ചു. നാട്ടുകാരോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കമ്പമല തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നും പോസ്റ്ററുകളിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. മാത്രമല്ല വിവിധ സംഘടനകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടത്തുന്ന പോരാട്ടങ്ങളെ പിന്തുണക്കുന്നുവെന്നും പോസറ്ററില്‍ പറയുന്നുണ്ട്.
സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും തിരച്ചില്‍ തുടങ്ങി.
content higlights: Wayanad Maoist protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..