
-
മേപ്പാടി: വയനാട് മേപ്പാടി 11-ാം വാര്‍ഡിലെ മുണ്ടക്കൈ ഭാഗത്ത് ഉരുള്‍പൊട്ടി. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. ആളപായമില്ലെങ്കിലും രണ്ട് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
മുണ്ടക്കൈ എല്‍.പി.സ്കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. ഇതോടെ ആറ് വീട്ടുകാര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ ഏകദേശം 21 പേരുണ്ടാവും. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയായാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തി.
റാണിമല ഭാഗത്ത് വനത്തിലാണ് ഉരുള്‍പൊട്ടിയത്. തുര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരങ്ങള്‍ ഒഴുകി വന്ന് ഇരുമ്പ് പാലത്തില്‍ തടഞ്ഞു നിന്നതിനാല്‍ വെള്ളം കരകവിഞ്ഞൊഴുകി വന്നാണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട ഭീഷണിയില്‍ തന്നെയാണ് ഈ ഭാഗം.
സ്ഥലത്ത് നിരവധി വീടുകള്‍ ഉണ്ടായിരുന്നുവെങ്കിലും മുന്നറിയിപ്പിനെ തുടര്‍ന്ന് പലരും മാറി താമസിച്ചിരുന്നത് മൂലം വലിയ അപകടം ഒഴിവായി.
മൈസൂര്‍-മുത്തങ്ങ റോഡില്‍ പലയിടത്തും വെള്ളം കയറി വാഹന ഗതാഗതത്തിനു അനുയോജ്യമല്ലാതായിട്ടുണ്ട്. ഇതോടെ ഇത് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തഹസില്‍ദാര്‍മാര്‍ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , പോലീസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..