കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ്, വയനാട് മെഡിക്കൽ കോളേജ്
മാനന്തവാടി: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണമടഞ്ഞയാള്‍ക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി. വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍.
കടുവയുടെ ആക്രമണത്തില്‍ തോമസിന് മാരകമായി മുറിവേറ്റിരുന്നു. രക്തസ്രാവമുണ്ടാകുകയും ചെയ്തു. സര്ജന് ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ തോമസിനെ പരിശോധിച്ചിരുന്നുവെന്നും സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 108 ആംബുലന്‍സിലാണ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ളവരും ഒപ്പമുണ്ടായിരുന്നു.
വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവുകളില്‍ നിന്നുമുണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്കാണ് മരണകാരണമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും ഡി.എം.ഇ.യുടെ റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: wayanad farmer dies in tiger attack allegation against medical college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..