വയനാട്: മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ്. കൊച്ചു കുട്ടികളടക്കമുള്ളവര്‍ താമസിക്കുന്ന സ്ഥലത്തെ ആരോഗ്യ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസര്‍ ഡോ. രേണുക അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനായി ഫോണ്‍ നമ്പറുകളും മറ്റു വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ക്യാമ്പുകളില്‍നിന്ന് തിരിച്ച് വീടുകളിലെത്തിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ വീഴ്ച്ച വരുത്തരുതെന്നും ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം ജില്ലയില്‍ ജലജന്യരോഗങ്ങള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനിയും പടരാതെ നോക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. മഴയോടൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൂടെയായപ്പോള്‍ കിണറുകള്‍ മലിനമാകുന്ന സാഹചര്യമാണുള്ളത്. പാത്രങ്ങളും മറ്റും കഴുകാന്‍ ബ്ലീച്ച് ചെയ്ത വെള്ളം ഉപയോഗിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.