അയ്യോ! ഇനി ലീവ് തരല്ലേ, വീട്ടിലിരിക്കാന്‍വയ്യ; ആറാംക്ലാസ്സുകാരിയുടെ സന്ദേശംപങ്കുവെച്ച് വയനാട് കളക്ടർ


വയനാട് കളക്ടർ(വലത്ത്)

കല്‍പറ്റ: മഴയൊന്ന് കനത്താല്‍ ജില്ലാ കളക്ടര്‍മാരുടെ പേജിലെ തിരക്കും കൂടും. അവധി ചോദിച്ചുള്ള 'കൂട്ടക്കരച്ചില്‍' ആവും പിന്നീട് കമന്റ് ബോക്‌സ് നിറയെ. അതാണ് കാലങ്ങളായുള്ള പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ആവശ്യത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെച്ചിരിക്കുകയാണ് വയനാട് ജില്ലാ കളക്ടര്‍. ഇനി ലീവ് തരല്ലേ എന്നാണ് ആറാം ക്ലാസ്സുകാരി സഫൂറ നൗഷാദിന്റെ ആവശ്യം. സഫൂറയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ കളക്ടർ എ. ഗീതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..

അയ്യോ! ഇനി ലീവ് തരല്ലേ..
ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ് ഈ സന്ദേശത്തിന്
മിടുക്കരാണ് നമ്മുടെ മക്കള്‍.
അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍.
ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്.
അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്...

മഴക്കാലത്ത് കുട്ടികള്‍ക്ക് സ്‌നേഹോപദേശം നല്‍കുന്ന ആലപ്പുഴ ജില്ലാകളക്ടർ വി.ആർ. കൃഷ്ണ തേജയുടെ ഫേയ്സ്ബുക്ക് പോസ്റ്റുകളും നേരത്തെ വൈറലായിരുന്നു.

Content Highlights: wayanad collector shares email of 6th class student


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented