രാജിക്കായി കോണ്‍ഗ്രസ് നേതാക്കള്‍ രാത്രി വീട്ടിലെത്തി; പൊട്ടിത്തെറിച്ച് മാനന്തവാടി നഗരസഭാ അധ്യക്ഷ


ഒരു കാരണവശാലും സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് സി.കെ. രത്‌നവല്ലിയുള്ളത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മാനന്തവാടി: മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലിയെ സ്ഥാനം രാജിവെപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വമെടുത്ത തീരുമാനം നടപ്പാക്കാനാണ് മാനന്തവാടിയിലെ നേതാക്കള്‍ പാടുപെടുന്നത്. നഗരസഭാ അധ്യക്ഷ സി.കെ. രത്‌നവല്ലിയെ സ്ഥാനത്തുനിന്ന് നീക്കി കുഴിനിലം വാര്‍ഡ് കൗണ്‍സിലര്‍ ലേഖാ രാജീവനെ നഗരസഭാ അധ്യക്ഷയാക്കാന്‍ കഴിഞ്ഞ ദിവസം കല്പറ്റയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.

ഈ തീരുമാനം നടപ്പാക്കുന്നതിന് സി.കെ. രത്‌നവല്ലി നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെക്കണം. ഒരു കാരണവശാലും സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ് സി.കെ. രത്‌നവല്ലിയുള്ളത്.

രാജിക്കാര്യം സംസാരിക്കാന്‍ ഞായറാഴ്ച രാത്രി വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എന്‍.കെ. വര്‍ഗീസ്, വി.വി. നാരായണ വാരിയര്‍ എന്നിവരോട് വളരെ രൂക്ഷമായ രീതിയിലാണ് സി.കെ. രത്‌നവല്ലി പ്രതികരിച്ചത്. ഒടുക്കം ഇവര്‍ ശ്രമം പരാജയപ്പെട്ട് മടങ്ങുകയായിരുന്നു. ഉന്നത നേതാക്കളുടെ തീരുമാനം എങ്ങനെ നടപ്പാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് മാനന്തവാടിയിലെ നേതാക്കള്‍.

ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ക്കും ചില നേതാക്കള്‍ക്കുംമാത്രമാണ് ലേഖാ രാജീവന്‍ നഗരസഭാ അധ്യക്ഷയായി വരുന്നതിന് താത്പര്യമുള്ളതെന്നാണ് സൂചന. യു.ഡി.എഫ്. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും ഇവരെ അനുകൂലിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമെന്നാണ് അണികളില്‍നിന്ന് ലഭിക്കുന്ന സൂചന. നേതൃത്വത്തെ തെറ്റിദ്ധരിപ്പ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ലേഖാ രാജീവനെ നഗരസഭാ അധ്യക്ഷയാക്കാന്‍ മുന്‍കൈ എടുത്തതാണെന്ന ആരോപണവുമുയരുന്നുണ്ട്.

ലേഖാ രാജീവന്‍ നഗരസഭാ അധ്യക്ഷയാകും എന്ന ചര്‍ച്ച എല്ലായിടത്തും നടക്കുന്നതിനിടയിലാണ് വികസന സ്ഥിരംസമിതി അധ്യക്ഷ മാര്‍ഗരറ്റ് തോമസ് സ്ഥാനം രാജിവെക്കുന്നത്. പാര്‍ലമെന്റി പാര്‍ട്ടിയോ വികസന സ്ഥിരംസമിതിയംഗങ്ങളോ പോലും അറിയാതെയുള്ള ഈ രാജി കോണ്‍ഗ്രസിനകത്ത് വലിയ പ്രതിഷേധമാണുണ്ടാക്കിയത്. മാര്‍ഗരറ്റ് തോമസിനെ നഗരസഭാ അധ്യക്ഷയാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന ആരോപണമാണുണ്ടായിരുന്നത്. നിലവില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുകൂടിയാണ് മാര്‍ഗരറ്റ് തോമസെങ്കിലും മറ്റാരോടും ആലോചിക്കാതെയുള്ള ഇവരുടെ രാജി അവര്‍ക്കുതന്നെ തിരിച്ചടിയായി.

ഇത് നഗരസഭാ അധ്യക്ഷയാകാനുള്ള നേരിയ സാധ്യതപോലും ഇല്ലാതാക്കി. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും ലേഖാ രാജീവനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ജയിച്ചുവന്ന വഴിയാണ് ലേഖയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്. വിമതപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അംഗീകാരം കൊടുക്കുന്ന രീതി പാര്‍ട്ടി അവസാനിപ്പിക്കണമെന്നാണ് അണികള്‍ ആവശ്യപ്പെടുന്നത്.

യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചതിനാല്‍ ലേഖാ രാജീവനെ മുമ്പ് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. ജയിച്ചതോടെ ഇവരെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. ലീഗ് സ്വതന്ത്രയ്‌ക്കെതിരായാണ് ലേഖ മത്സരിച്ചതെന്നതിനാല്‍ ഇവര്‍ നേതൃസ്ഥാനത്തേക്ക് വരുന്നതിനോട് ലീഗിനും കടുത്ത വിയോജിപ്പുണ്ട്. ലീഗിനെ പിണക്കി ഭരണം നല്ലരീതിയില്‍ കൊണ്ടുപോകാന്‍ യു.ഡി.എഫിനാകില്ല. സി.കെ. രത്‌നവല്ലിക്ക് മറ്റെന്തെങ്കിലും സ്ഥാനം നല്‍കി അധ്യക്ഷ സ്ഥാനം രാജിവെപ്പിക്കാനുള്ള ശ്രമവും കോണ്‍ഗ്രസിനകത്ത് നടക്കുന്നതായി സൂചനയുണ്ട്.

Content Highlights: wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented