കേന്ദ്രത്തിന്റെ കണക്ക് ഒരാള്‍ക്ക് 55 ലിറ്റര്‍, കേരളത്തില്‍ അത് 100; തെറ്റിദ്ധരിപ്പിക്കരുത് - മന്ത്രി


ഒരാള്‍ ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ട് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ഇത്തരം നീക്കങ്ങള്‍ വേദനാജനകമാണെന്നും മന്ത്രി വിശദീകരിച്ചു.

റോഷി അ‌ഗസ്റ്റിൻ | ഫോട്ടോ: ജി.ആർ.രാഹുൽ

തിരുവനന്തപുരം: വെള്ളക്കരം വര്‍ധന സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കണക്കുകള്‍ നിരത്തി വിശദീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്ത്. ജല ഉപയോഗം കുറയ്‌ക്കേണ്ട ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ 100 അത് ലിറ്റര്‍ എന്നാണ് കേരളം കണക്കുകൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബം 500 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്ന് കണക്കാക്കുകയാണെങ്കില്‍ മാസം 15000 ലിറ്റര്‍ ജല ഉപയോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ്‌ സഭയില്‍ പറയാന്‍ ശ്രമിച്ചത്. ഒരാള്‍ ഒരു ദിവസം 100 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞുകൊണ്ട് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ഇത്തരം നീക്കങ്ങള്‍ വേദനാജനകമാണെന്നും മന്ത്രി വിശദീകരിച്ചു. വെള്ളക്കരം കൂട്ടിയതില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്രം പറയുന്നു ഒരാള്‍ക്ക് 55 ലിറ്റര്‍, കേരളം കണക്കു കൂട്ടുന്നത് 100 ലിറ്റര്‍: തെറ്റിദ്ധാരണ വേണ്ട
കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് നാം കണക്കു കൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്നു കണക്കു കൂട്ടുകയാണെങ്കില്‍ മാസം 15000 ലിറ്റര്‍ ജലഉപഭോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15000 ലിറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഒരാള്‍ ദിവസം 100 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്.
വെള്ളത്തിന്റെ ഉപഭോഗം പൊതുവേ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ.
കുടിവെള്ളത്തിന്റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അതു പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കു കൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കട്ടെ...


Content Highlights: Water tariff hike minister roshy augustine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented