പാലക്കാട് നഗരത്തില്‍ വെള്ളം കയറി; ഗതാഗതം തടസ്സപ്പെട്ടു


മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 45ല്‍ നിന്ന് 54 സെന്റിമീറ്ററായി ഉയര്‍ത്തുകയും കൂടി ചെയ്തതോടെയാണ് പാലക്കാട് നഗരത്തിലടക്കം ജലനിരപ്പ് ഉയര്‍ന്നത്.

പാലക്കാട്: ശക്തമായി തുടരുന്ന മഴയില്‍ പാലക്കാട് നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തിപ്രാപിച്ച മഴ ചൊവ്വാഴ്ച രാവിലെ അതീവ രൂക്ഷമായി.

മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 45ല്‍ നിന്ന് 54 സെന്റിമീറ്ററായി ഉയര്‍ത്തുകയും കൂടി ചെയ്തതോടെയാണ് പാലക്കാട് നഗരത്തിലടക്കം ജലനിരപ്പ് ഉയര്‍ന്നത്.

കല്‍പ്പാത്തി പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. മലമ്പുഴ-പാലക്കാട് പാതയില്‍ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ റൂട്ടിലെ പാലങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങി.

പാലക്കാട് നഗരത്തിലെ മിക്ക വീടുകളിലും വെള്ളം കയറി. പുത്തൂര്‍, മണലി തുടങ്ങിയ മേഖലകളിലും വലിയ വെള്ളക്കെട്ടാണുള്ളത്. പാലക്കാട് കനത്തമഴയില്‍ കോഴിക്കോട് കോയമ്പത്തൂര്‍ ബൈപാസ്സിലും വെള്ളംകയറിയിട്ടുണ്ട്.

Content Highlights: palakkad, Kerala flood, heavy rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented