തിരുവനന്തപുരം: വെള്ളക്കരം കൂട്ടേണ്ടിവരുമോ എന്നത് സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മാതൃഭൂമി ന്യൂസിനോടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ജല അതോറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആയിരം ലിറ്റര്‍ വെള്ളത്തിന് നാല് രൂപയാണ് ഈടാക്കുന്നത്. കൂടാതെ 15,000 ലിറ്റര്‍വരെ ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് സൗജന്യമായും നല്‍കുന്നു. ഇതുകൊണ്ട് തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ് ഇപ്പോള്‍ നേരിടുന്നത്.
നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാ വിഭാഗക്കാരേയും അത് എത്തരത്തില്‍ ബാധിക്കുമെന്നത് പഠിച്ചതിന് ശേഷം മാത്രമേ വര്‍ധന ഉണ്ടാകൂവെന്നും മന്ത്രി പറഞ്ഞു. 2009ലാണ് അവസാനമായി വെള്ളക്കരം കൂട്ടിയത്. അതിനുശേഷം നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നിട്ടും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കടക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതോടെ ജല അതോറിറ്റിയുടെ ചെലവും വര്‍ധിക്കും. ഇതോടെയാണ് ജല അതോറിറ്റി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന വിലയിരുത്തല്‍.
Content Highlights: water authority, increase water charges
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..