തിരുവനന്തപുരം: വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ജില്ലകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി 185 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 

ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലുള്ള ഹെല്‍പ് ഡെസ്‌കുകളില്‍ നിന്നും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അതിര്‍ത്തികളില്‍ പണം വാങ്ങി ആളുകളെ കടത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്നൊരു പരാതി ഉയര്‍ന്നിരുന്നു. കര്‍ണാടകത്തില്‍ നിന്ന് കാസര്‍കോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ് എന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഇതിനോടൊപ്പം തന്നെ പാസ്സ് ഇല്ലാതെ ആളുകളെ കടത്തി വിട്ടു എന്ന് ചിലര്‍ ചാനലുകളിലൂടെ പറയുന്നതും ശ്രദ്ധയില്‍പെട്ടതായും ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറില്‍ കണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.  

മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനിബസില്‍ പുറപ്പെട്ട് ഒന്‍പതിന് രാത്രി വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 44-കാരന്‍ കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന ഒരാളും അവിടെത്തന്നെ നിരീക്ഷണത്തിലുണ്ട്. മറ്റ് എട്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് - മുഖ്യമന്ത്രി പറഞ്ഞു.  

കൃത്യമായ രേഖകളും പരിശോധനകളും ഇല്ലാതെ ആളുകള്‍ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകര്‍ക്കുമെന്ന് പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഇക്കാര്യം പറയുമ്പോഴും നിബന്ധനകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്. ഇതിനെ മറ്റൊരു തരത്തിലും എടുക്കേണ്ടതില്ല. കര്‍ശനമായിത്തന്നെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍

26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് 10 പേര്‍ക്ക്‌

ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്ന് കേന്ദ്രത്തോട്‌ മുഖ്യമന്ത്രി 

ബജറ്റില്‍നിന്ന് ചെലവഴിക്കുന്നത് നാമമാത്രമായ തുക; കേന്ദ്ര പാക്കേജിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സ്കൂള്‍ പ്രവേശന നടപടികള്‍ മെയ് 18 മുതല്‍ ആരംഭിക്കും

രാഷ്ട്രീയനാടകം കളിക്കാനുള്ള സമയമല്ലിത്, ഉത്തരവാദിത്തത്തോടെ പെരുമാറണം; വാളയാറില്‍ മുഖ്യമന്ത്രി

വ്യവസായ ഭദ്രതയ്ക്ക് 3434 കോടി; വായ്പക്ക് മാര്‍ജിന്‍ മണി സഹായം

കേന്ദ്ര തീരുമാനങ്ങൾ വിദേശകാര്യ സഹമന്ത്രി അറിയുന്നില്ല; മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

content highlight: washroom and toilet facilities will be arranged for those who are coming from outside kerala