'കുഴി'യുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സൈബർ ആക്രമണം; സിനിമാ പോസ്റ്ററിന്‍റെപേരില്‍ രാഷ്ട്രീയ പോര്


വിവാദത്തിലായ സിനിമാ പരസ്യം

തിരുവനന്തപുരം: റോഡിലെ കുഴികളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള സിനിമാ പരസ്യത്തെ ചൊല്ലി സൈബറിടങ്ങളില്‍ രാഷ്ട്രീയ വാക്‌പോര്. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തുന്ന 'ന്നാ താന്‍ കേസ് കൊട്'എന്ന ചിത്രത്തിന്റെ പത്രമാധ്യമങ്ങളില്‍ വന്ന പരസ്യ വാചകമാണ് സൈബര്‍ പോരിനാധാരം. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്ന പരസ്യവാചകത്തെ ചൊല്ലിയാണ് തര്‍ക്കം.

സംസ്ഥാനത്തെ ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും സജീവ ചര്‍ച്ചകളായി നില്‍ക്കെയാണ് ഇത്തരത്തിലൊരു സിനിമാ പരസ്യം വന്നിരിക്കുന്നത്. പാതകളിലെ കുഴികള്‍ സംബന്ധിച്ച് സർക്കാരും പ്രതിപക്ഷവും തമ്മിലും സർക്കാരും ബിജെപിയും തമ്മിലും ഏറ്റുമുട്ടല്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടക്കുന്ന സൈബർ പോരാട്ടത്തിന് രാഷ്ട്രീയ മാനം കൈവരികയാണ്.

കുഴികള്‍ കൂടുതല്‍ ദേശീയപാതയിലാണെന്ന് സിപിഎം നേതാക്കളും പിഡബ്ല്യുഡി റോഡുകളിലാണെന്ന് ബിജെപി നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെ തിയേറ്ററിലേക്കുള്ള വഴിയിലെ കുഴി ആരുടേതാണെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍, ഇടത് സൈബര്‍ പേജുകള്‍ പരസ്യത്തെ കുറ്റപ്പെടുത്തിയും സിനിമാ ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്തും രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തേക്കുറിച്ച് പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് ഇപ്പോള്‍ പരസ്യത്തിന്റെ പേരില്‍ സിനിമാ ബഹിഷ്‌കരണത്തിന് തുനിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. റോഡിലെ കുഴികള്‍ യാഥാര്‍ഥ്യമാണ്. അതില്ലെന്ന് ആരു പറഞ്ഞിട്ടും കാര്യമില്ല. എന്റെ മനസ്സിലാണ് കുഴിയെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞത്. എന്റെ മനസ്സിലെ കുഴിയില്‍ വീണ് ആരും മരിക്കില്ല. റോഡിലെ കുഴിയില്‍ വീണാണ് ആളുകള്‍ മരിക്കുന്നത്. അതുകൊണ്ട് അത് നികത്തുക തന്നെ വേണം. പരസ്യ വാചകങ്ങളെ നര്‍മമായി കാണണം. സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജില്‍ വരെ ഈ പരസ്യം വന്നിട്ടുണ്ട്', സതീശന്‍ പറഞ്ഞു.

Content Highlights: War of words in cyberspace over movie ad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented