എം.എം. മണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ | Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭയില്‍ ഏറ്റുമുട്ടി എം.എം. മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എം.എം. മണി പറഞ്ഞു. മണിയുടെ നിറം നല്ല വെളുത്തതായതുകൊണ്ട് സാരമില്ലെന്ന് തിരുവഞ്ചൂരിന്റെ മറുപടി.
നിയമസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ സംസാരിക്കുമ്പോഴാണ് മണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിച്ചത്. നേരത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച തിരുവഞ്ചൂര്‍ പോലീസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസാരിച്ച മണി, തിരുവഞ്ചൂരിനെ വിമര്‍ശിക്കുകയായിരുന്നു. ഇതോടെ ക്രമപ്രശ്‌നം ഉന്നയിച്ച് തിരുവഞ്ചൂര്‍ എഴുന്നേറ്റു.
മണിയുടെ വാക്കുകള്‍ അതിരു കടക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, എനിക്ക് കറുത്തനിറമാണെന്ന്. അദ്ദേഹത്തിന് നല്ല വെളുത്ത നിറമായതുകൊണ്ട് ഞാന്‍ അതേക്കുറിച്ച് തര്‍ക്കിക്കുന്നില്ല, എന്നായിരുന്നു മണിയുടെ പരാമര്‍ശത്തിന് തിരുവഞ്ചൂരിന്റെ മറുപടി. മണിയുടെ പരാമര്‍ശങ്ങള്‍ സഭയിലെ രേഖകളില്‍നിന്ന് നീക്കംചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
Content Highlights: war of words between mm mani and thiruvanchoor radhakrishnan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..