പാർട്ടി പറഞ്ഞാൽ വെടിവെയ്ക്കുമെന്ന് എം.എം.മണി; ബുള്ളറ്റ് പ്രൂഫ് ഇടില്ലെന്ന് എസ്. രാജേന്ദ്രൻ


എസ്.രാജേന്ദ്രന് ഇപ്പോൾ മീഡിയ മാനിയ ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. എം.എം.മണിയെ വിലയിരുത്താൻ എന്താണ് രാജേന്ദ്രന്റെ യോഗ്യത. അണയാൻപോകുന്ന തീ ആളിക്കത്തുമെന്നും സി.വി.വർഗീസ് പറഞ്ഞു.

എസ്. രാജേന്ദ്രൻ, എം.എം. മണി| Photo: Mathrubhumi

മൂന്നാർ: പാർട്ടി വെടിവെയ്ക്കാൻ പറഞ്ഞാൽ വെടിവെയ്ക്കുമെന്ന് എം.എം.മണി എം.എൽ.എ. രാജേന്ദ്രനെപ്പോലെയുള്ള ഒരാൾക്ക് കയറിയിരിക്കാൻ പറ്റിയ പാർട്ടിയല്ല സി.പി.എം. എം.എം.മണിയുള്ള പാർട്ടിയിൽ താനിരിക്കില്ല എന്ന എസ്.രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ സംസ്ഥാന സമിതി ക്ഷണിതാവായി ഞാൻ വെറുതെ ഇരിക്കുന്നു എന്ന് ഓർക്കണ്ട, ഇതിന് കുറച്ച് മുതൽ മുടക്കുള്ളതാ. വെടിവെയ്ക്കാൻ പറഞ്ഞാൽ വെടിവെയ്ക്കും. അല്ലെങ്കിലും എം.എം.മണിയുള്ള പാർട്ടിയിലിരിക്കാൻ രാജേന്ദ്രന് യോഗ്യതയില്ല. അതുകൊണ്ടാണ് പുറത്താക്കി കൈകാര്യം ചെയ്തത്. അവനെപ്പോലെയുള്ളവരൊക്കെ പാർട്ടിയിൽ ഇരിക്കരുത് എന്ന നിലപാടാണ് തനിക്കുള്ളതെന്നും മണി പറഞ്ഞു.

ബുള്ളറ്റ് പ്രൂഫ് ഇടില്ല -എസ്.രാജേന്ദ്രൻ

: മണി വെടിെവയ്ക്കട്ടെ, എന്നാൽ താൻ ബുള്ളറ്റ് പ്രൂഫ് ഇടുകയോ ഭയന്നോടുകയോ ചെയ്യില്ലെന്ന് മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പ്രതികരിച്ചു. തിരുനെൽവേലിയിലേക്ക് പൊയ്ക്കോ എന്നൊക്കെയാണ് എന്നോട് പറയുന്നത്. തന്റെ മുൻഗാമികൾ അധ്വാനിച്ച് ജീവിക്കാൻവേണ്ടി വന്നവരാണ്. സി.പി.എം. പ്രാദേശിക നേതൃത്വം കുടുംബപരമായി ഞങ്ങളെ ദേഹോപദ്രവം ചെയ്തുവരുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു.

മകൾക്ക് എം.ബി.ബി.എസ്. സീറ്റുകിട്ടുന്നതിന് ഒരുകോടി രൂപ നല്കി എന്നുപറയുന്നു. നീറ്റ് പരീക്ഷ എഴുതാതെ എങ്ങനെ സീറ്റ് കിട്ടും. അഞ്ചുകോടിയെങ്കിലും വേണ്ടെ സീറ്റുകിട്ടാൻ. സി.പി.എം. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്റ്റേറ്റുകളിൽ കമ്മിറ്റി കൂടി എനിക്കെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്താൻ നിർദേശം നല്കിയിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.

രാജേന്ദ്രന് മീഡിയ മാനിയ ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

:എസ്.രാജേന്ദ്രന് ഇപ്പോൾ മീഡിയ മാനിയ ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. എം.എം.മണിയെ വിലയിരുത്താൻ എന്താണ് രാജേന്ദ്രന്റെ യോഗ്യത. അണയാൻപോകുന്ന തീ ആളിക്കത്തുമെന്നും സി.വി.വർഗീസ് പറഞ്ഞു.

Content Highlights: War of words between M.M. Mani and S. Rajendran continues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented