വഖഫ് ബോര്‍ഡ് പണം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ച സംഭവം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം


പിണറായി വിജയൻ| Photo: Mathrubhumi

കോഴിക്കോട്: വഖഫ് ബോര്‍ഡ് പണം മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചതില്‍ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. ധനകാര്യ പരിശോധനാ വിഭാഗത്തിനാണ് അന്വേഷണ ചുമതല. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 24 കോടി 89 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തല്‍.

2018 ഏപ്രിലില്‍ മുസ്ലിം ലീഗ് നേതാവ് മായിന്‍ ഹാജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്താന്‍ തീരുമാനിച്ചത്. ഇതോടെ വഖഫ് ബോര്‍ഡിന്റെ പിഎഫ് നിക്ഷേപം, നഷ്ടമുണ്ടാക്കുന്ന നിക്ഷേപത്തിലേക്ക് പോയി എന്ന പ്രാഥമിക വിലയിരുത്തലിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിശദ പരിശോധന നടത്താന്‍ ഉത്തരവിട്ടത്.വഖഫ് ബോര്‍ഡില്‍ പുതിയ സിഇഒ ചുമതലയേറ്റതുമുതല്‍ പണം മ്യൂച്ചല്‍ ഫണ്ടില്‍നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മുമ്പ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തിയതിനെ തുടര്‍ന്ന് ബോര്‍ഡിന് ഏതൊക്കെ രീതിയില്‍ നഷ്ടങ്ങളുണ്ടായെന്നും എന്തെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്നും അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക.

Content Highlights: waqf boards money invested in mutual fund, pinaryi vijayan orders enquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented