വാളയാര്‍: വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റെ പിടിപ്പുകേടെന്ന് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് അഡ്വഎന്‍ രാജേഷ്. തനിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്ത വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി. സിഡബ്ല്യൂസി ചെയര്മാന് എന്ന തസ്തിക ഏറ്റെടുത്തത് 2019 ഓഗസ്റ്റ് മൂന്നിനാണ് ഇതിന് ശേഷം പോക്സോ കോടതികളിലൊ വാളയാര്‍ കേസിലോ താന്‍ ഹാജരായിട്ടില്ലെന്നും രാജേഷ് പറയുന്നു. വാളയാര്‍ കേസിലെ പ്രതിയ്ക്ക് വേണ്ടി ഹാജരായ ആളെയാണ് ശിശുക്ഷേമ സമിതി ചെയര്‍മാനാക്കിയതെന്ന് സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജേഷിനെതിരെ നടപടിയെടുത്തത്.
വാളയാര്‍ കേസില്‍ താന്‍ വാദിച്ചത് ഒരു പ്രതിയ്ക്ക് വേണ്ടി മാത്രമാണെന്നും രാജേഷ് മാത്യൂഭൂമി ന്യൂസിനോട് വ്യക്തമാക്കി. രാജേഷ് വക്കാലത്ത് ഏറ്റെടുത്ത പ്രദീപ് അടക്കമുള്ള പ്രതികളെയാണ് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്.അന്ന് താന്‍ വാദിച്ചപ്പോള്‍ പ്രദീപിനെതിരെ സാക്ഷിമൊഴികളൊ തെളിവുകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിരുന്നില്ലെന്നും ഒരു സാക്ഷിപോലും കോടതിയില്‍ മൊഴിനല്കാതിരുന്നതാണ് പ്രദീപിനെ വെറുതെ വിടാന്‍ കാരണമെന്നും രജേഷ് വ്യക്തമാക്കി.
Content Highlight: walayar case: CWC former chairman adv Rajesh statement