കുട്ടികളുടെ രണ്ടാനച്ഛൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | Screengrab: Mathrubhumi News
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ വെളിപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ പോലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചത്. കേരളത്തിൽ പല അച്ഛൻമാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞത്. കുറ്റം ഏറ്റെടുത്താൽ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തെന്നും കുട്ടികളുടെ രണ്ടാനച്ഛൻ പറഞ്ഞു.
അതിനിടെ, വാളയാർ പെൺകുട്ടികൾക്ക് നീതി തേടി കുട്ടികളുടെ അമ്മയുടെ സമരവും ആരംഭിച്ചു. മരിച്ച കുട്ടികൾ കളിച്ചുവളർന്ന അതേ വീട്ടുമുറ്റത്താണ് അമ്മ സമരം നടത്തുന്നത്. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്.
പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഞായറാഴ്ച സമരവേദിയിലെത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ട് പോലും അവർക്ക് നീതി ലഭ്യമായില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: walayar case allegation against police officers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..