കൊച്ചി: ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആള്‍ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. നിപുണ്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെയാകും പുറത്തിറങ്ങുക.

പാലം തുറന്നതിനെ തുറന്ന് കഴിഞ്ഞ അഞ്ചിന് അര്‍ധരാത്രിയോടെയാണ് നിപുണ്‍ അറസ്റ്റിലായത്. പാലം തുറന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോര്‍ കൊച്ചി.

Content Highlights: Vyttila flyover controversy: Bail for Nipun Cherian