വി.ടി ബൽറാം | ഫോട്ടോ: ഇ.എസ് അഖിൽ | മാതൃഭൂമി
തിരുവനന്തപുരം: പോലീസിനെതിരെ ട്രോളുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എയും കെ.എസ് ശബരീനാഥന്‍ എം.എല്‍.എം പോലീസ് ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. എന്നാല്‍ പോലീസ് വാഹനത്തിന് കടന്നുപോകണമെന്നും എം.എല്‍.എമാര്‍ എഴുന്നേല്‍ക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ഇരുവരെയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. എം.എല്‍.എമാര്‍ വഴങ്ങാതെ വന്നതോടെ പോലീസ് വാഹനം മറ്റൊരു വഴിയിലൂടെ കടത്തിവിട്ടു. വാഹനത്തിന് കടന്നുപോകാന്‍ മറ്റുവഴികള്‍ ഉണ്ടായിരിക്കെ സമരം അവസാനിപ്പിക്കാനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു ഹോണടി.

വാഹനം നെഞ്ചില്‍കൂടി കയറ്റിക്കോയെന്ന് എം.എല്‍.എമാര്‍ നിലപാടെയുത്തതോടെ പോലീസ് വാഹനം റിവേഴ്‌സ് ഗിയറിട്ടു. ഇതിനെ ട്രോളിയാണ് വി.ടി ബല്‍റാം 'ഓഹോ അപ്പോ ചേട്ടന്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല റിവേഴ്‌സ് ഗിയറും ഉണ്ടല്ലേ' എന്ന് ട്രോളി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഹോണ്‍ മുഴക്കിയ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സഹിതമാണ് ബല്‍റാമിന്റെ പോസ്റ്റ്.
പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടിയായിരുന്നു എം.എല്‍.എമാരുടെ പ്രതിഷേധം. പിന്നീട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അതീവ സുരക്ഷാമേഖലയായ പോലീസ് ആസ്ഥാനത്തിനുമുന്നില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരം പോലീസിനെ പോലും ഞെട്ടിച്ചു.
Content Highlight: VT Balram trolls against kerala police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..