മലപ്പുറം: പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയെ 'പച്ചരി വിജയന്‍' എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ബല്‍റാം പരാമര്‍ശിച്ചിരിക്കുന്നത്.

"രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയൻ.", ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.

Posted by VT Balram on Friday, 23 July 2021

പച്ചീരി  മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കാണിക്കവഞ്ചിക്കു സമീപം സ്ഥാപിച്ച ഫ്‌ളക്‌സിലെ 'ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു.' എന്ന വരികളെയാണ് ബൽറാം പരിഹസിച്ചത്. 
പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

Content Highlights: VT Balram shares Facebook post mocking CM Pinarayi Vijayan