എ.കെ.ജി .സെന്ററിലെത്തിയ ജോസ് കെ മാണി, റോഷി അഗസ്റ്റിൻ എം.എൽ.എ. എന്നിവർ കോടിയേരി ബാലകൃണൻ, എ.വിജയരാഘവൻ എന്നിവരോടൊപ്പം
തിരുവനന്തപുരം: യുഡിഎഫ് വിട്ട ജോസ് കെ മാണിയും ഇടതു നേതാക്കളും എ.കെ.ജി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പരിഹസവുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കെ.എസ് ശബരീനാഥന്‍, വിടി ബല്‍റാം തുടങ്ങിയവര്‍ പരിഹാസമുയര്‍ത്തിക്കൊണ്ട് പോസ്റ്റിട്ടത്.
തൊഴുകയ്യോടെ ജോസും കോടിയേരിയും അഭിമുഖം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് മികച്ച അടിക്കുറിപ്പ് തേടുകയാണ് ശബരീനാഥന്‍ എംഎല്‍എ.
അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു.
Posted by Sabarinadhan K S on Friday, 16 October 2020
ബെസ്റ്റ് മെഷീനാണ് ട്ടോ.. ഇപ്പഴും നല്ല വർക്കിംഗ് കണ്ടീഷൻ... ഇവിടെയാണതിനിപ്പോ ഏറ്റവും ആവശ്യം. പ്രത്യേകം നന്ദി. ഇതുപോലെ സ്വർണ്ണനാണയം എണ്ണുന്ന മെഷീൻ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ?
Posted by VT Balram on Friday, 16 October 2020
Content Highlights:Jose K Mani LDF entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..