തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇ.പിയെ പരിഹസിച്ച് ബല്‍റാം


1 min read
Read later
Print
Share

വിടി ബൽറാം, ഇപി ജയരാജൻ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. 'തളര്‍ത്താനാവില്ല ഈ യഥാര്‍ഥ സഖാവിനെ' എന്ന കുറിപ്പോടെ ഇപി ജയരാജന്റെ ചിത്രവും പങ്കുവെച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം.

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി ജയരാജനാണ് ഇ.പിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്നും പി. ജയരാജന്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഇപിക്കെതിരായി ആരോപണം ഉയര്‍ന്നത് വ്യാജവാര്‍ത്തായാണോയെന്ന ചോദ്യത്തിന് പാര്‍ട്ടിക്കകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജന്‍ നല്‍കിയത്. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: vt balram facebook post against ep jayarajan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
CCTV

കത്തിനശിച്ചത് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ച്; തൊട്ടുമുമ്പുള്ള CCTV ദൃശ്യം പുറത്ത്‌

Jun 1, 2023


train fire

1 min

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത

Jun 1, 2023


kannur train fire

2 min

ഷാരൂഖ് സെയ്ഫി തീവെച്ച അതേ ട്രെയിന്‍, രണ്ട് മാസത്തിനുശേഷം വീണ്ടും തീപിടിത്തം; ദുരൂഹതയേറുന്നു

Jun 1, 2023

Most Commented