ക്യാപ്‌സ്യൂളുകള്‍ നീട്ടി വലിച്ചെഴുതി ഉള്ള വില കൂടി കളയരുത്; മുഖ്യമന്ത്രിക്ക് ബല്‍റാമിന്റെ കമന്റ്


മുഖ്യമന്ത്രി പിണറായി വിജയൻ, വി.ടി. ബൽറാം| Photo: Mathrubhumi

പാലക്കാട്: എം. ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു പിന്നാലെ വിഷയത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ഫെയ്‌സ്ബുക്കില്‍ കമന്റുമായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാം.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്‌കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നതെന്നും ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൂടാതെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ശിവശങ്കറിന്റെ പരിചയമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വരുമ്പോള്‍ ചുമതലകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥരെ അന്വേഷിച്ചു. ആ ഘട്ടത്തില്‍ മുന്നില്‍ വന്ന പേരുകളിലൊന്നാണ് അത്. നേരത്തെ വ്യത്യസ്ത ചുമതലകളില്‍ പ്രവര്‍ത്തിച്ച ഐ എ എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല- എന്നും മുഖ്യമന്ത്രിയുടെ കുറിപ്പില്‍ ഉണ്ടായിരുന്നു. ഇതിനു താഴെയാണ് ബല്‍റാം കമന്റുമായി എത്തിയത്.

ശിവശങ്കറിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പരസ്യമായി ന്യായീകരിച്ചിരുന്നയാളാണ് താങ്കള്‍ എന്നത് ഈ നാട് അത്ര പെട്ടെന്നൊന്നും മറന്നുപോകില്ലെന്നും ശിവശങ്കറിനെതിരെ ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് നേരെ ക്ഷോഭിച്ച് വായടപ്പിക്കാനായിരുന്നു താങ്കള്‍ക്ക് വ്യഗ്രതയെന്നും ബല്‍റാം കമന്റില്‍ പറയുന്നു.

ബല്‍റാമിന്റെ കമന്റ്:

ഈപ്പറയുന്ന ശിവശങ്കറിനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പരസ്യമായി ന്യായീകരിച്ചിരുന്നയാളാണ് താങ്കള്‍ എന്നത് ഈ നാട് അത്ര പെട്ടെന്നൊന്നും മറന്നുപോകില്ല മിസ്റ്റര്‍ മുഖ്യമന്ത്രീ. ശിവശങ്കറിനെതിരെ ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് നേരെ ക്ഷോഭിച്ച് വായടപ്പിക്കാനായിരുന്നു താങ്കള്‍ക്ക് വ്യഗ്രത.

താങ്കളിപ്പോള്‍ അവകാശപ്പെടുന്ന പോലെ താങ്കളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു സാധാരണ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലായിരുന്നില്ല ശിവശങ്കറിന്റെ പ്രവര്‍ത്തനം എന്നത് എല്ലാവര്‍ക്കുമറിയാം. അയാള്‍ താങ്കളുടെ പ്രതിപുരുഷനായിരുന്നു. താങ്കള്‍ തന്നെയായിരുന്നു.

എന്നിട്ടിപ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അയാള്‍ പിടിക്കപ്പെട്ടപ്പോള്‍ അക്കാര്യത്തില്‍ മാത്രമായി അയാളെ തള്ളിപ്പറഞ്ഞ് കൈകഴുകാന്‍ നോക്കുന്നത് എന്തൊരു അല്‍പ്പത്തമാണ്!സ്പ്രിങ്ക്‌ലര്‍ കുംഭകോണമടക്കം താങ്കളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ നിയമവിരുദ്ധമായി നടത്തിയ പ്രവര്‍ത്തനങ്ങളേക്കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടും അതിന്റെയൊന്നും പേരില്‍ ശിവശങ്കറിനെതിരെ ഒരക്ഷരം ഉരിയാടാന്‍ താങ്കള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.

താങ്കള്‍ പറയുന്നതിനെ കേരളത്തിലെ ജനങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു മിസ്റ്റര്‍ മുഖ്യമന്ത്രീ. ദുരന്ത കാലങ്ങളില്‍ ഭരണാധികാരികള്‍ക്കൊപ്പം നില്‍ക്കുക എന്നത് നിസ്സഹായരായ ജനതയുടെ സ്വാഭാവിക രീതിയാണ്. അതു വച്ചുള്ള ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് വഴി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന കളികള്‍ താങ്കളും ഇതുവരെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് താങ്കള്‍ക്ക് കേരളീയ പൊതു സമൂഹത്തിന് മുന്‍പില്‍ ആ വിശ്വാസ്യത ഇല്ല എന്ന യാഥാര്‍ത്ഥ്യം ദയവായി തിരിച്ചറിയുക. ഇരട്ടച്ചങ്കുള്ള ശക്തനായ ഭരണാധികാരി എന്ന ഇമേജിന്റെ മറവില്‍ ഒരു വലിയ അധോലോക സാമ്രാജ്യമാണ് താങ്കളും ചുറ്റിലുമുള്ളവരും പടുത്തുയര്‍ത്തിയത് എന്ന് ഇന്ന് ആളുകള്‍ക്ക് ബോധ്യമായി വരികയാണ്. അതുകൊണ്ട് ഇതുപോലുള്ള ക്യാപ്‌സ്യൂളുകള്‍ നീട്ടി വലിച്ചെഴുതി ഉള്ള വില കൂടി കളയരുത് എന്നഭ്യര്‍ത്ഥിക്കുന്നു.

vt balram
Photo Courtesy: facebook.com/PinarayiVijayan

content highlights: vt balram comment on chief minister pinarayi vijayan facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented