കെ.ടി. ജലീൽ, വി.ടി. ബൽറാം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ജസ്റ്റിസ് സിറിയക് തോമസിനെതിരായി കെ.ടി. ജലീല്‍ എംഎല്‍എ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തുന്നത് പതിവാണ്. അഭയാ കേസ് പ്രതിയും ജസ്റ്റിസ് സിറിയക് തോമസിന്റെ ബന്ധുവുമായ ഫാ. തോമസ് കോട്ടൂരിനെതിരായി നടത്തിയ ഫേയ്‌സ്ബുക്ക് പ്രതികരണമാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് കെ.ടി ജലീലിനെതിരേ വി.ടി ബല്‍റാം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു.
തന്റെ ഒരു ഫേയ്‌സ്ബുക്ക് പോസ്റ്റിന് ഒരാള്‍ ഇട്ട കമന്റിന് ജലീല്‍ നല്‍കിയ മറുപടി എന്ന് ഉദ്ധരിച്ചുകൊണ്ട് ബല്‍റാം സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു. ജലീല്‍ രാജിവെക്കാന്‍ ഇടയായത് അഴിമതി കേസില്‍ ആയിരുന്നില്ലേ എന്ന ചോദ്യത്തോടുള്ള പ്രതികരണമായിരുന്നു ഇത്. താന്‍ രാജിവെക്കാന്‍ ഇടയാക്കിയ ലോകായുക്ത കേസില്‍ വിധിപറഞ്ഞ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ലിംഗത്തില്‍ കാന്‍സറാണെന്നായിരുന്നു ആ കമന്റ്.
ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ എന്ന് വി.ടി ബല്‍റാം ചോദിക്കുന്നു. കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ എന്നും സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ എന്നും ബല്‍റാം ചോദിക്കുന്നു.
വി.ടി. ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഒരു പ്രമുഖ എല്‍ഡിഎഫ് ജനപ്രതിനിധിയുടെ സോഷ്യല്‍ മീഡിയ പ്രതികരണമാണിത്!
ചില സംശയങ്ങള്‍:
പ്രസ്തുത വ്യക്തിക്ക് കാന്‍സര്‍ വന്നത് അയാള്‍ കേസില്‍ ഒന്നാം പ്രതി ആയതുകൊണ്ടാണോ?
അതോ അയാള്‍ സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു ആയതിനാലാണോ?
അതോ സിറിയക് ജോസഫ് ജലീലിനെതിരെ ലോകായുക്തയില്‍ വിധി പറഞ്ഞത് കൊണ്ടാണോ?
ഇങ്ങനെ ഓരോരുത്തര്‍ക്കും കാന്‍സര്‍ ബാധിക്കുന്ന ശരീരഭാഗം വച്ച് അതിന്റെ പിന്നിലെ മെഡിക്കല്‍-ഇതര കാരണങ്ങള്‍ കണ്ടെത്താനുള്ള ഏതെങ്കിലും പ്രത്യേക സിദ്ധി ജലീലിനുണ്ടോ?
ഉണ്ടെങ്കില്‍ ആ സിദ്ധി ഉപയോഗിച്ച് മറ്റ് ഏതെങ്കിലും പ്രമുഖരുടെ അസുഖ കാരണങ്ങള്‍ ജലീല്‍ കണ്ടെത്തിയിട്ടുണ്ടോ?
ആരോ ആവട്ടെ, ഒരാളെ അയാള്‍ക്ക് വന്ന ഗുരുതരമായ അസുഖത്തിന്റെ പേരില്‍ പരിഹസിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകനും ദൈവവിശ്വാസിക്കും ചേര്‍ന്ന പണിയാണോ?
അതോ ജലീലിന് മൊത്തത്തില്‍ കിളി പോയതാണോ?
Content Highlights: vt balram against kt jaleel's facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..