തിരുവനന്തപുരം : കാര്‍ഷിക ബില്ലിനെതിരായ കേരളത്തിന്റെ പ്രമേയം കേന്ദ്രത്തിനയക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ അത് പരിഹരിക്കുമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാര്‍.
പ്രമേയം അയക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. പ്രമേയം കേന്ദ്രത്തിനയക്കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടണമെങ്കില്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
"ഇതെല്ലാം ഗവര്‍ണ്ണറുടെ ഉത്തരവാദിത്വത്തില്‍ വരുന്നതാണ്. സാങ്കേതിക വിഷയങ്ങളാണ് ഉന്നയിച്ചതെങ്കില്‍ അത് പരിഹരിക്കും. സാധാരണ നിലയില്‍ അയക്കാറുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടാത്തതിന്റെ പേരില്‍ അയക്കാതിരിക്കേണ്ടതില്ല. അതാണാവശ്യമെങ്കില്‍ ആവശ്യപ്പെടും", സുനില്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രമേയം കേന്ദ്രസര്‍ക്കാരിനയക്കില്ലെന്നായിരുന്നു ഇന്നലെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.
content highlights: VS Sunilkumar on the resolution against farm bill and Governor's stand