
V.S Sivakumar | Photo - Biju Varghese
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകനെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുന്‍മന്ത്രി വി.എസ് ശിവകുമാര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കര്‍ പരിശോധിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കറിന്റെ താക്കോര്‍ വിജിലന്‍സിന് നല്‍കാതിരുന്നത് മനപൂര്വമാണെന്നത് വ്യാജപ്രാചരണമാണ്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല, അതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ശിവകുമാര്‍ പറഞ്ഞു. ചില നിഗൂഢ ലക്ഷ്യങ്ങള്‍ വെച്ച് തനിക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേസില്‍ നിരപരാതിത്വം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സ് നിര്‍ദേശപ്രകാരം ബുധനാഴ്ച ബാങ്ക് അധികൃതര്‍ ശിവകുമാറിന്റെ ലോക്കര്‍ തുറന്നു കൊടുത്തിരുന്നു. താക്കോല്‍ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ലോക്കര്‍ പൊളിച്ചാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ചാണ് മുന്‍മന്ത്രിയുടെ പ്രതികരണം. അതേസമയം, ലോക്കര്‍ ശൂന്യമാക്കിയത് സംബന്ധിച്ച് വിജിലന്‍സ് വിശദമായി അന്വേഷിക്കും. അന്വേഷണം ആരംഭിച്ച ശേഷമാണോ ലോക്കര്‍ ശൂന്യമാക്കിയതെന്നാണ് വിജിലന്‍സിന്റെ അന്വേഷണം.
Content Highlights: VS Sivakumar reacting in Vigilance raid in Bank Loker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..