വി.എസ്. ശിവകുമാർ| ഫോട്ടോ: മാതൃഭൂമി
കൊച്ചി: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. തിങ്കളാഴ്ച ഹാജരാകാനുള്ള സന്നദ്ധത ശിവകുമാര്‍ ഇ.ഡിയെ അറിയിച്ചെന്നാണ് വിവരം. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാതെ നാലാം തവണയും ഇ.ഡി നോട്ടീസ് നല്‍കിയിട്ടുള്ളത്.
അദ്ദേഹം മന്ത്രിയായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകള്‍, നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകള്‍, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം. ശിവകുമാറിന് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് നേരത്തെ വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇ.ഡി അന്വേഷണം.
Content Highlights: VS Sivakumar ED notice
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..