തിരുവനന്തപുരം: എസ്. രാജേന്ദ്രന് എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. രാജേന്ദ്രന്, എംഎം മണി എന്നിവര്‍ ഭൂമി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. നടപടി വേണോ എന്ന് നിങ്ങള്‍ തന്നെ നിഗമനത്തിലെത്തൂ എന്നും പത്രസമ്മേളനത്തില്‍ വിഎസ് പ്രതികരിച്ചു.
പത്രസമ്മേളനത്തിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍
എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു. എല്‍.ഡി.എഫ്. ഭരണകാലത്ത് മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. ടാറ്റ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഭരണകാലത്ത് കയ്യേറ്റം വീണ്ടും വ്യാപകമായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എതിരായി തന്റെ കാലത്തുണ്ടായ നടപടികള്‍ യു.ഡി.എഫ്. വന്നപ്പോള്‍ ഇല്ലാതായി.
എ.കെ. ശശീന്ദ്രന് എതിരെയുള്ള ആരോപണങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുമെന്നും പത്രസമ്മേളനത്തില്‍ വിഎസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..