ഹോട്ടൽ വൃന്ദാവനി'ലെ ഒരു സംഗീതപരിപാടിയിൽനിന്ന്
മുതിര്‍ന്നയാളെന്നോ കുട്ടിയെന്നോ വ്യത്യാസമില്ല. സ്ത്രീ-പുരുഷ വ്യത്യാസമോ ഭാഷാഭേദമോ ഇല്ല. വേദിയില്‍ കയറി ആര്‍ക്കും ഇഷ്ടമുള്ള പാട്ട് ധൈര്യമായി പാടാം. കൂട്ടിന് കരോക്കെ സംഗീതമുണ്ടാകും; ആസ്വാദകരായി തികച്ചും സംഗീതപ്രേമികളായ ആളുകളും. കണ്ണൂര്‍ താവക്കര ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലെ 'ഹോട്ടല്‍ വൃന്ദാവന്‍' കേന്ദ്രീകരിച്ചാണ് ഞായറാഴ്ചതോറും സംഗീതാലാപനപരിപാടി അരങ്ങേറുന്നത്. ഹോട്ടലിന് അനുബന്ധമായുള്ള കുഞ്ഞുഹാളാണ് വേദി.
കണ്ണൂരിലെ സംഗീതപ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മകളും സംഗീതസ്ഥാപനങ്ങളുമാണ് പരിപാടി ഒരുക്കുക. പാടാന്‍ അവസരം ലഭിക്കാന്‍ പ്രത്യേകം ഫീസോ രജിസ്ട്രേഷനോ ഇല്ല. അഞ്ചുവര്‍ഷമായി തുടരുന്ന സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത് ഹോട്ടല്‍ നടത്തിപ്പുകാരനും സംഗീതപ്രേമിയുമായ കാഞ്ഞിരോട് സ്വദേശി സി.ഷജിത്താണ്. പരസ്യകോലാഹലങ്ങളൊന്നുമില്ലാതെയാണ് ഇത്രയും വര്‍ഷം പരിപാടി നടത്തിപ്പോന്നത്. കേട്ടറിഞ്ഞവര്‍ വേദി തേടിയെത്തുകയാണ് പതിവ്.
രമേഷ് നാരായണന്, കാഞ്ഞങ്ങാട് രാമചന്ദ്രന്...
വന്‍കിട നക്ഷത്രഹോട്ടലുകളില്‍ സായാഹ്ന സംഗീതവിരുന്ന് സാധാരണമാണെങ്കിലും ഉച്ചയൂണ് മാത്രമുള്ള ഒരു നാടന്‍ ഹോട്ടലില്‍ ആഴ്ചയില്‍ മുടങ്ങാതെ സംഗീതപരിപാടി അരങ്ങേറുന്നത് അപൂര്‍വമാകും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഹോട്ടലിലെ തിരക്കൊഴിഞ്ഞ ശേഷമാണ് സംഗീതപരിപാടി തുടങ്ങുക. ഗായകരുടെ എണ്ണം കൂടുതലാണെങ്കില്‍ പരിപാടി രാത്രി വൈകുവോളം നീളും. രമേഷ് നാരായണന്, കാഞ്ഞങ്ങാട് രാമചന്ദ്രന്, പരേതനായ പീര്‍ മുഹമ്മദ് തുടങ്ങി പല സംഗീതജ്ഞരും ഗായകരും പലപ്പോഴായി ഇവിടെയെത്തിയിട്ടുണ്ട്. വാട്സാപ്പ് ഗ്രൂപ്പംഗങ്ങള്‍ ചേര്‍ന്നാണ് പരിപാടിയുടെ നടത്തിപ്പ് ചെലവിനുള്ള തുക കണ്ടെത്തുന്നത്. സംഗീതപരിപാടിയായതിനാല് ഹാളിന് നാമമാത്രമായ വാടകയാണ് ഈടാക്കാറെന്ന് സി.ഷജിത്ത് പറഞ്ഞു. ഫോണ്‍: 9995229631.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..