കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വ്യന്ദ കാരാട്ട്. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡന ആരോപണം സംബന്ധിച്ച് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പി.കെ ശശിക്കെതിരായ പരാതി മറച്ചുവച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പരാതി കിട്ടിയ ഉടന്‍ തന്നെ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരുന്നു. കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് നടപടിയെടുത്തിരുന്നു. സംസ്ഥാന നേത്യത്ത്വം ഇടപ്പെട്ടിലെങ്കില്‍ മാത്രമേ കേന്ദ്ര നേതൃത്ത്വത്തിന് ഇടപെടേണ്ട ആവശ്യമുള്ളുവെന്നും വ്യന്ദ കാരാട്ട് പറഞ്ഞു.

 

ContentHighlights: vrindha karat about P.K Sasi issue, P.k Sasi sex abuse case