VR gopalakrishnanപാലക്കാട്: തിരക്കഥാകൃത്തും സംവിധായകനുമായ വി.ആര്‍ ഗോപാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമയായ വന്ദനത്തിന്റെയും താഹയുടെ ഈ പറക്കുംതളികയുടെയും  തിരക്കഥാകൃത്താണ്. 

ഭാര്യ, കാഴ്ചയ്ക്കപ്പുറം, കാക്കത്തൊള്ളായിരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ധിം തരികിട തോം, ആഴിക്കൊരു മുത്ത്, ചക്കിക്കൊത്ത ചങ്കരന്‍, കൗതുകവാര്‍ത്തകള്‍, ചെപ്പ്, കൗശലം, കാബിനറ്റ്, തോവാളപ്പൂക്കള്‍, ശോഭനം, പൈലറ്റ്‌സ്, ഈ പറക്കുംതളിക. അണുകുടുംബം.കോം., കല്യാണക്കുറിമാനം, ഹായ് എന്നീ സിനിമകള്‍ക്കും തിരക്കഥ നിര്‍വഹിച്ചു. സംവിധായകന്‍ പ്രിയദര്‍ശന്റെ സഹപാഠിയും സുഹൃത്തുമാണ്. 

ഇഷ്ടം, അക്കരെ അക്കരെ അക്കരെ, വെള്ളാനകളുടെ നാട്, നായകന്‍, പറയാനും വയ്യ പറയാതിരിക്കാനും വയ്യ, തത്തമ്മേ പൂച്ച പൂച്ച തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. 

ഭാര്യ: ഗീത. മക്കള്‍: അര്‍ജുന്‍(സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍, മംഗലാപുരം), അരവിന്ദ്(പ്ലസ് ടു വിദ്യാര്‍ത്ഥി). സംസ്‌കാരം ചൊവ്വാഴ്ച.