കോഴിക്കോട്: എസ്.എഫ്.ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാന്‍ കഴിയില്ലെന്നും സദാചാര ബോധവും വച്ചുകൊണ്ട് ആരും സംഘടനയില്‍ വരേണ്ടെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. ഇങ്ങനെ ആരെങ്കിലും സംഘടനയില്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത് പുറത്തുപോകണം. അല്ലെങ്കില്‍ അവരെ പുറത്താക്കേണ്ടി വരുമെന്നും  വി.പി സാനു പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നാടകം കാണാന്‍ വിദ്യാര്‍ഥിനിയോടൊപ്പമെത്തിയ യുവാവിനെ എസ്.എഫ്.ഐ ക്കാര്‍ മര്‍ദിച്ചുവെന്ന സംഭവത്തില്‍ പ്രതികരണമറിയിച്ച് തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റിലാണ് വി.പി സാനു നിലപാട് വ്യക്തമാക്കിയത്.

വി.പി സാനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.