'ആവശ്യമായ യോഗ്യതയുണ്ട്'; ഗവർണർക്ക് കേരള സർവകലാശാല മുൻ വി.സിയുടെ വിശദീകരണം


പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്

Photo: മാതൃഭൂമി

തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ള ഗവർണർക്ക് വിശദീകരണം നൽകി. വി.സി. പദവിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്നും മാനദണ്ഡം അനുസരിച്ചാണ് നിയമനമെന്നും വി.പി. മഹാദേവൻപിള്ള വിശദീകരിച്ചതായി സർവകലാശാല വൃത്തങ്ങൾ വ്യക്തമാക്കി.

വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ ഒമ്പത് വി.സിമാരോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വ്യാഴാഴ്ച അഞ്ച് മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് ഗവർണർ നോട്ടീസിൽ വ്യക്തമാക്കുന്നത്. കേരള സർവകലാശാല വി.സി. സ്ഥാനത്ത് നിന്ന് വിരമിച്ച വി.പി. മഹാദേവൻപിള്ള മാത്രമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.



തനിക്ക് വി.സി. പദവി ലഭിച്ചത് യോഗ്യതയും മാനദണ്ഡങ്ങൾ പ്രകാരവുമാണെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. തിങ്കളാഴ്ചയായിരുന്നു അദ്ദേഹം ഗവർണർക്ക് വിശദീകരണം നൽകിയിരിക്കുന്നത്.

കേരളസർവകലാശാലാ വി.സിയായിരുന്ന വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് വി.സി. സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശദീകരണം നൽകാൻ വേണ്ടിയാണ് വിസിമാരോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ വി.പി. മഹാദേവൻപിള്ള മാത്രമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.

Content Highlights: vp mahadevan pillai reply to governor on vc controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented