ആലപ്പുഴയിൽ കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോകുന്നു | Photo: Screengrab form Mathrubhumi News
ആലപ്പുഴ: ആംബുലന്‍സ് എത്താന്‍ വൈകിയതിനെത്തുടർന്ന് ആലപ്പുഴ പുന്നപ്രയില്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററില്‍ ശ്വാസതടസം നേരിട്ട രോഗിയെയാണ് രണ്ട് പേര് ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന പുന്നപ്രയിലെ പോളിടെക്നിക് ഹോസ്റ്റലിലാണ് സംഭവം. ആലപ്പുഴ ടൗണ്‍ ഹാളില്‍ കിടക്കകള്‍ ലഭിക്കാതെ വന്നപ്പോഴാണ് രോഗികളെ പോളിടെക്നിക് ഹോസ്റ്റലിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇവിടെ ഉണ്ടായിരുന്ന രോഗിക്കാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് സേവനം തേടിയിരുന്നു. എന്നാല്‍ ആംബുലന്‍സ് എത്താന്‍ വൈകി. തുടര്‍ന്നാണ് കേന്ദ്രത്തില്‍ ഭക്ഷണം എത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാര്‍ ബൈക്കില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്.
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആംബുലന്‍സ് അടക്കമുള്ള സേനങ്ങള്‍ ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ട്. വ്യാഴാഴ്ച 3,040 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. നഗരസഭാ പരിധിയിലും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്.
15 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ആംബുലന്‍സ് ഉണ്ടായിരുന്നെങ്കില്‍ പെട്ടന്ന് എത്തിക്കാമായിരുന്നുവെന്നും പുന്നപ്ര കേന്ദ്രത്തിലെ മറ്റൊരു രോഗി പറഞ്ഞു.
Content Highlights: Volunteers Carried covid patients on Bike to Hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..