വി.എൻ. വാസവൻ, ജി. സുകുമാരൻ നായർ | Photo: Mathrubhumi
കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ നിന്ന് എന്‍.എസ്.എസ്. പിന്മാറിയത് വിവാദമാക്കേണ്ടതില്ലെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. എന്‍.എസ്.എസ്. പങ്കെടുക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആഗ്രഹം. അവര്‍ മറ്റൊരു നിലപാട് സ്വീകരിച്ചു. അത് സര്‍ക്കാരിനോടുള്ള വിയോജിപ്പായി കാണുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.എസ്.എസിന്റെ നവോത്ഥാന സംഭാവനകള്‍ എക്കാലത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരില്ലെന്ന് കഴിഞ്ഞ ദിവസം എന്‍.എസ്.എസ്. വ്യക്തമാക്കിയിരുന്നു. വൈക്കം സത്യാഗ്രഹത്തിലും ഗുരവായൂര്‍ സത്യാഗ്രഹത്തിലും മന്നത്തു പദ്മനാഭനൊപ്പം സമരരംഗത്തുണ്ടായിരുന്നവര്‍ക്ക് നല്‍കിവരുന്ന പരിഗണന ഇതുസംബന്ധിച്ച് തുടര്‍ന്ന് വന്ന ചടങ്ങുകളിലൊന്നും മന്നത്തിനോ അദ്ദേഹത്തിന്റെ സംഘടനയ്‌ക്കോ ബന്ധപ്പെട്ടവര്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.എസ്. ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി അറിയിച്ചത്.
അതേസമയം, നിയമസഭയിലെ പ്രശ്‌നങ്ങളില്‍ കാര്യങ്ങളെ മെറിറ്റ് അടിസ്ഥാനത്തില്‍ സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആര് ജയിച്ചു ആര് തോറ്റു എന്നതല്ല പ്രശ്‌നം. പ്രതിപക്ഷ നേതാവുമായി പാര്‍ലമെന്ററികാര്യമന്ത്രി സംസാരിച്ചിട്ടുണ്ട്. വേഗത്തില്‍ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: vn vasavan on nss to stay back from vaikom sathyagraha centenary celebration
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..