തിരുവനന്തപുരം: അറ്റോര്‍ണി ജനറലിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം.സുധീരന്‍.

ദേശീയ-സംസ്ഥാനപാതയോരത്തെ മദ്യശാലകള്‍ മാറ്റുന്ന കാര്യത്തില്‍ മുകുള്‍ റോത്തഗി നല്‍കിയ നിയമോപദേശം തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു.  

പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. ഇത് മുന്‍ നിര്‍ത്തി റോത്തഗി അറ്റോര്‍ണി ജനറല്‍ സ്ഥാനം രാജിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം കത്ത് നല്‍കി.