വനംവകുപ്പ് നേരത്തെ കസ്റ്റഡിയിലെടുത്ത അമലയുടെ കാർ, അമല അനു. photo: mathrubhumi news, amalaanusvlog/screen grab
തെന്മല: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചുകയറി ഹെലിക്യാം ഉള്‍പ്പെടെ ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിച്ചെന്ന കേസില്‍ വ്ളോഗര്‍ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തനാപുരം റേഞ്ച് ഓഫീസര്‍ ദിലീഫിന്റെ മുമ്പാകെ ഹാജരായ കിളിമാനൂര്‍ സ്വദേശിനിയായ വ്ളോഗര്‍ അമല അനുവിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. വ്യാഴാഴ്ച വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്കി.
വ്ളോഗര്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എട്ടുമാസംമുമ്പ് അമല അനുവും സംഘവും മാമ്പഴത്തറ വനത്തില്‍ ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ ചിത്രീകരിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തതോടെ വനംവകുപ്പ് കഴിഞ്ഞമാസം എട്ടിനാണ് കേസെടുത്തത്.
Content Highlights: vlogger amala anu who trespassed into forest appeared before investigating officer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..