കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് എം.പി.: വി.കെ. ശ്രീകണ്ഠന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

രാഷ്ട്രീയത്തില്‍ ബാച്ച് മേറ്റാണ്.. കോളജിലെ ക്ലാസ്‌മേറ്റും. രണ്ടു രാഷ്ട്രീയമെങ്കിലും പരസ്പരം സ്‌നേഹിച്ചു, ഉന്നതമായ ജനാധിപത്യ ബോധ്യത്തോടെ പരസ്പരം മത്സരിച്ചു. പുതിയ സ്ഥാനത്ത് രാജേഷ് തിളങ്ങട്ടെ.ഒപ്പം ജനാധിപത്യവും...- ശ്രീകണ്ഠന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

2019- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സിറ്റിങ് എം.പിയായിരുന്ന രാജേഷിനെ 11637 വോട്ടുകള്‍ക്കാണ് ശ്രീകണ്ഠന്‍ പരാജയപ്പെടുത്തിയത്. 

വി.കെ. ശ്രീകണ്ഠന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

പ്രിയ എം.ബി.രാജേഷ് നിയമസഭ സ്പീക്കറായിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ ബാച്ച് മേറ്റാണ്.. കോളജിലെ ക്ലാസ്‌മേറ്റും.
രണ്ടു രാഷ്ട്രീയമെങ്കിലും പരസ്പരം സ്‌നേഹിച്ചു , ഉന്നതമായ ജനാധിപത്യ ബോധ്യത്തോടെ പരസ്പരം മത്സരിച്ചു.
പുതിയ സ്ഥാനത്ത് രാജേഷ് തിളങ്ങട്ടെ.
ഒപ്പം ജനാധിപത്യവും...
നാടിന്റെ നന്മക്കായി ഒറ്റക്കെട്ടായ് പോരാടാം.
ആശംസകള്‍ : അഭിവാദ്യങ്ങള്‍

content highlights: vk sreekandan congratulates mb rajesh