തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് ഡി.വൈ.എഫ്.ഐ  കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

മുന്‍ സംസ്ഥാന സെക്രട്ടറി എ.എ. റഹിം കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റതിനേത്തുടര്‍ന്നാണ് സനോജിനെ സെക്രട്ടറിയായി നിയമിച്ചത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് സനോജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: vk sanoj elected as dyfi state secretary