വിഴിഞ്ഞം സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍; സഭാ നേതൃത്വവുമായി മന്ത്രി സംസാരിച്ചു


വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിൽ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പോലീസ് ബാരിക്കേഡ് മറിച്ചിട്ട് പോർട്ടിലേക്ക് മാർച്ച് നടത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത സ്വീകരിച്ചു. സമരം കൂടുതല്‍ ശക്തമായതോടെ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനാണ് സഭാ അധികൃതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് മുമ്പില്‍ മത്സ്യത്തൊഴിലാളികളുടെ സമരം മൂന്നാം ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുനയനീക്കമുണ്ടായത്. നാളെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന അഭ്യര്‍ഥനയാണ് മന്ത്രി മുന്നോട്ടുവച്ചത്. സമയവും സ്ഥലവും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹിയിലുള്ള മന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

അതേസമയം, ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുന്നതുവരെ സമയം തുടരുമെന്നാണ് ലത്തീന്‍ തിരുവനന്തപുരം അതിരൂപതയുടെ നിലപാട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണത്തിന് ഇടയാക്കുമെന്നതിനാല്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയശേഷമേ നിര്‍മാണവുമായി മുന്നോട്ടുപോകാവൂ, വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

Content Highlights: vizhinjam strike, government calls talk with fishermen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented