വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം, കടലിലും കരയിലും രോഷം; പദ്ധതിപ്രദേശം വളഞ്ഞ് സമരക്കാര്‍


വിഴിഞ്ഞം തുറമുഖത്തിനടുത്ത് പ്രതിഷേധക്കാർ | Photo: മാതൃഭൂമി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരത്തില്‍ സംഘര്‍ഷം. സമരത്തിന്റെ നൂറാം ദിവസമായ വ്യാഴാഴ്ച കടലിലും കരയിലും സമരക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡ് തകര്‍ത്ത് പദ്ധതി പ്രദേശത്തേക്ക് കടന്ന പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ബാരിക്കേഡുകള്‍ കടലിലേക്ക് തള്ളിയ സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു.

തുറമുഖ നിര്‍മാണം തടയരുതെന്നും പോലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നുമുള്ള കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്തേക്ക് സമരക്കാര്‍ പ്രവേശിച്ചത്. നൂറാം ദിവസം കടലിലും കരയിലും സമരം കടുപ്പിക്കുമെന്ന് ലത്തീന്‍ അതിരൂപത നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ചുതെങ്ങ്, പുതുക്കുറുച്ചി തുടങ്ങിയ ഇടങ്ങളില്‍നിന്ന് പ്രതിഷേധക്കാര്‍ വള്ളത്തിലാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്.



ഇരുചക്ര വാഹന റാലിയായും പ്രതിഷേധക്കാര്‍ തുറമുഖ കവാടത്തിലേക്ക് എത്തി. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളാണ് കടലിലേക്ക് വലിച്ചെറിഞ്ഞത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാതെവേണം സമരമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തങ്ങളുന്നയിക്കുന്ന ഏഴിന ആവശ്യങ്ങള്‍ എല്ലാംതന്നെ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

Content Highlights: vizhinjam port, protest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented