പ്രസംഗത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: തുറമുഖ സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ തുടരുന്നതിനിടെ പോലീസിനെതിരേ ഭീഷണി മുഴക്കി സമരക്കാര്‍ നേരത്തെ നടത്തിയ പ്രസംഗം പുറത്തുവന്നു. പോലീസ് സ്റ്റേഷന് കത്തിക്കുമെന്ന് ഭീഷണി മുഴക്കുന്ന പ്രസംഗമാണ് പ്രചരിക്കുന്നത്.
'വേണമെങ്കില്‍ സമരം നടത്തുന്നത് പോലീസ് സ്റ്റേഷനിലായിരിക്കും. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷന് കത്തിക്കും. അഞ്ചുതെങ്ങില്‍ പോലീസ് സ്റ്റേഷന് കത്തിച്ച ചരിത്രമുണ്ട്.' എന്നാണ് പ്രസംഗത്തിലെ പ്രകോപനപരമായ ഭാഗം. കോടതി വിധി മാനിക്കില്ലെന്നും പ്രസംഗത്തിലുണ്ട്. സെപ്തംബര്‍ എട്ടിന് നടത്തിയ പ്രസംഗത്തിലാണ് ഈ ഭീഷണിയുള്ളത്.
കഴിഞ്ഞ മൂന്നരമാസമായി വിഴിഞ്ഞത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് വളഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ 36 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഫ്.ഐ.ആര്. രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു. അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതിന് വളരെ മുമ്പുതന്നെ സമരക്കാന്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
Content Highlights: vizhinjam protest provoking speech
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..