കേന്ദ്രസേനയെ ആവശ്യപ്പെട്ടത് അദാനി; സംസ്ഥാനത്തിന് എതിര്‍ക്കേണ്ട ആവശ്യമില്ല - മന്ത്രി ആന്റണി രാജു


വിഴിഞ്ഞം സമരത്തില്‍ ബാഹ്യഇടപെടല്‍ സംശയിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആന്റണി രാജു| Photo: Mathrubhumi

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിലെ ഒരു മന്ത്രിയും സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചിട്ടില്ല. പ്രതിപക്ഷം സമരം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.

അതേസമയം വിഴിഞ്ഞം സമരത്തില്‍ ബാഹ്യഇടപെടല്‍ സംശയിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരസിമതി ഉന്നയിച്ച ബഹുഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിച്ചിട്ടും സമരം നിര്‍ത്തിവെക്കാന്‍ തയ്യാറാകുന്നില്ല. പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ബാലിശമായ വാദമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. അതാര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Vizhinjam protest minister antony raju minister Ahammed Devarkovil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented