വിഴിഞ്ഞം സമരത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍; സമര സമിതി നേതാക്കളുമായി രാജ്ഭവനില്‍ ചര്‍ച്ച


മാതൃഭൂമി ന്യൂസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരെയുള്ള സമരത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ അദ്ദേഹം ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവരാണ് 12.15 ന് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തിയത്.

സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടിരുന്നില്ല. അതിനിടെ, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലത്തീന്‍ അതിരൂപതയുടെ ഭാഗത്തുനിന്ന് പലപ്പോഴായി ഉണ്ടായത്. അതിനിടെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്തരം ഒരു നീക്കമെന്നതും ശ്രദ്ധേയമാണ്.

ഫാ. യൂജിന്‍ പെരേരയടക്കം മൂന്നുപേരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക പഠനം നടത്തണമെന്നാണ് ലത്തീന്‍ അതിരൂപതയുടെ ആവശ്യം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആകില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Content Highlights: Vizhinjam protest Governor Arif Muhammed Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented