വിഴിഞ്ഞത്ത് പ്രതിഷേധത്തെത്തുടർന്നുണ്ടായ സംഘർഷം | Photo: Mathrubhumi
തിരുവനന്തപുരം: തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ മുല്ലൂരിലെ വീടുകളുള്‍പ്പെടെ തുറമുഖവിരുദ്ധ സമരക്കാര്‍ കല്ലെറിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ശനിയാഴ്ചയുണ്ടായസംഘര്ഷത്തില് പോലീസുകാരുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാനാണ് സര്‍ക്കാരും അദാനിയും ശ്രമിക്കുന്നതെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. സ്ത്രീകളെയടക്കം ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
നിര്‍മാണ പ്രവര്‍ത്തനത്തെ തടയരുതെന്ന് സമരക്കാരോടു ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ 25 ട്രക്കുകളില്‍ കല്ലുകളുമായി അദാനി തുറമുഖ കമ്പനി ശനിയാഴ്ച രാവിലെ മുല്ലൂരില്‍ പദ്ധതിപ്രദേശത്തേക്ക് എത്തിയത്. തുറമുഖ കവാടത്തില്‍ ട്രക്കുകള്‍ എത്തിയതോടെ, തുറമുഖവിരുദ്ധ സമരപ്പന്തലിലുണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളും വൈദികരും ട്രക്കുകളെ തടഞ്ഞു. തുടർന്ന് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധസമരം നടത്തുകയായിരുന്നു. വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവുമായി പദ്ധതിയെ അനുകൂലിക്കുന്നവരും രംഗത്തെത്തിയതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.
Content Highlights: vizhinjam protest case against protesters including vikar murder attempt charged
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..