പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ | Photo: Screengrab/Sabha TV
തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രകോപനം സൃഷ്ടിച്ചത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. ഇവരെ വൈദികന് പിരിച്ചുവിടുകയും അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ പള്ളി കമ്മിറ്റിക്കാരെ അയക്കുകയുമായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് പോലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്നാണ് വി.ഡി. സതീശന്റെ ആരോപണം.
ബിഷപ്പിനെതിരേയും അന്വേഷിക്കാനെത്തിയ പള്ളി കമ്മിറ്റിക്കാര്‍ക്കെതിരേയും കേസെടുത്തു. അക്രമസംഭവങ്ങള്‍ പ്രതിപക്ഷം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍, തീരപ്രദേശമാണെന്ന് മനസ്സിലാക്കാതെ പ്രകോപിപ്പിക്കാനാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഴിഞ്ഞത്ത് സുരക്ഷയ്ക്ക് സേനയെ വിളിക്കണമെന്ന് അദാനി ഹൈക്കോടതിയില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് നിങ്ങളും അവരും തമ്മിലുള്ള ധാരണയായിരുന്നോ എന്ന് സതീശന് സര്‍ക്കാരിനോട് ചോദിച്ചു. 'നിങ്ങളുടെ കേസ് ഹൈക്കോടതിയില്‍ വരുമ്പോള്‍ അതിനുള്ള സാഹചര്യം ഞങ്ങള്‍ ഉണ്ടാക്കിതരാം എന്ന് അവരുമായി നിങ്ങള്‍ ധാരണയായിരുന്നോ? ആ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നോ സംഘര്‍ഷമുണ്ടായത്?', പ്രതിപക്ഷ നേതാവ് ചോദിച്ചു.
സംഭവത്തിന് പിന്നാലെ സി.പി.എം. മുഖപത്രത്തില്‍ വന്ന വാര്‍ത്ത പ്രതിപക്ഷ നേതാവ് സഭയില്‍ ഉയര്‍ത്തിക്കാട്ടി. തീവ്രവാദികളായി വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ച ഒന്‍പതു പേരില്‍, മന്ത്രിസഭയിലെ അംഗത്തിന്റെ സഹോദരനുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ എത്രപേര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി പ്രചരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: vizhinjam protest adani group kerala government adjustment accuses vd satheesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..