'തീരംമതി,പള്ളിയും അച്ചനും കന്യാസ്ത്രീയും വേണ്ട' സമരവേദിയില്‍ അലന്‍സിയര്‍;വേണമെന്ന് സമരക്കാര്‍


വിഴിഞ്ഞം സമരവേദിയിലെത്തിയ അലൻസിയർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്തുണയര്‍പ്പിച്ച് സമരവേദിയിലെത്തി നടന്‍ അലന്‍സിയര്‍. സമരം നീട്ടികൊണ്ട് പോകുന്നത് ഇടതുപക്ഷ സര്‍ക്കാറിന് ഭൂഷണമല്ല. നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിനിമാതാരം അലന്‍സിയര്‍ പറഞ്ഞു.

അതിനിടെ, തീരം മതിയെന്നും പള്ളീലച്ചനും പള്ളിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സമരക്കാര്‍ വേണമെന്ന് മുദ്രവാക്യമുയര്‍ത്തുകയും ചെയ്തു.



'നമ്മുടെ തീരം നമുക്ക് വേണം. നമ്മുടെ പള്ളി വേണ്ട,നമ്മുടെ പള്ളീലച്ഛന്‍മാരും വേണ്ട, കന്യാസ്ത്രീകളും വേണ്ട നമ്മുടെ തീരം നമുക്ക് വേണം. ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശം തീരദേശ വാസികള്‍ക്കാണ്' അലന്‍സിയര്‍ പറഞ്ഞു.

ഇതോടെ ചുറ്റുംകൂടി നിന്നിരുന്ന സമരക്കാര്‍ മുദ്രാവക്യം വിളിച്ചു. തീരവും വേണം പള്ളിയും വേണം അച്ചനും വേണമെന്ന് അവര്‍ വിളിച്ചുപറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഈ സത്യം പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. നിങ്ങളും വേണം മനുഷ്യരും വേണമെന്ന് അലന്‍സിയര്‍ ഇതിന് മറുപടിയും നല്‍കി.

ആദ്യത്തെ കല്ലിടലില്‍ നിശബ്ദരായവര്‍ ഇപ്പോള്‍ വെയിലത്ത് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞായിരുന്നു അലന്‍സിയര്‍ പ്രസംഗം തുടങ്ങിയത്. 'പാവപ്പെട്ടവന് വേണ്ടി ഇപ്പോള്‍ അരമനയില്‍ നിന്നും അച്ചന്‍മാര്‍ റോഡിലേക്ക് ഇറങ്ങിയല്ലോ. രാഷ്ട്രീയക്കാരുടെ വര്‍ഷങ്ങളായുള്ള ആസൂത്രമാണ് ഇപ്പോള്‍ അദാനിക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയോടെയാണ് അദാനിയും അംബാനിയും ഇവിടെ വളര്‍ന്ന് കൊണ്ടിരിക്കുന്നത്.എല്ലാവരുടെയും ഉള്ളിലും ജാതിയുണ്ട്. പിന്നോക്കക്കാരനും മുന്നോക്കക്കാരനും എന്ന ജാതി വ്യവസ്ഥ ഇന്നും ഉണ്ട്. ബി ജെ പി ക്ക് മാത്രമല്ല കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും ജാതി ഉണ്ട്' അലന്‍സിയര്‍ പറഞ്ഞു.

Content Highlights: vizhinjam protest-actor alencier


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented