മന്ത്രി വി. അബ്ദുറഹ്മാൻ | ഫോട്ടോ - മാതൃഭൂമി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
ഇതിലും വലിയ തടസങ്ങള്‍ നീക്കിയിട്ടുണ്ട്. സര്‍ക്കാരിന് താഴുന്നതിന് പരിധിയുണ്ട്. പ്രതിഷേധക്കാര്‍ കാര്യങ്ങള്‍ മനസിലാക്കട്ടേയെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖം എന്തായാലും വരും. പറയുന്ന സമയത്തുതന്നെ നിര്‍മാണം പൂര്‍ത്തിയാക്കി വിഴിഞ്ഞത് കപ്പലുകള്‍ വരുമെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. ഇതില്‍ ആര്‍ക്കും സംശയം വേണ്ട. നാഷണല്‍ ഹൈവേ, ഗെയ്ല് പൈപ്പ്ലൈന് എന്നിവ ഈ സര്‍ക്കാര്‍ വന്നശേഷം നടപ്പാക്കിയ കാര്യങ്ങളാണെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു.
സമരക്കാര്‍ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളില്‍ ആറെണ്ണത്തിന് സര്‍ക്കാര്‍ കൃത്യമായ തീരുമാനം എടുത്തു. ഏഴാമത്തേത്തില്‍ പഠനം നടത്തുന്നതിനായി കമ്മിറ്റിയുണ്ടാക്കി. ഒരാഴ്ചയെങ്കിലും നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നേ കരുതാനാകൂവെന്നും മന്ത്രി പറഞ്ഞു.
Content Highlights: Vizhinjam port seminar minister V Abdurahiman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..