വിഴിഞ്ഞത്ത് സമരം ശക്തം: തുറമുഖ കവാടത്തില്‍ കൊടിനാട്ടി, കടലിലും ഉപരോധം തീര്‍ക്കുമെന്ന് സമരക്കാര്‍


മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിഴിഞ്ഞം തുറമുഖത്ത് ഒരു കപ്പലും അടുപ്പിക്കാന്‍ അനുവദിക്കില്ലെന്നും കടലില്‍ വരെ ഉപരോധം തീര്‍ക്കുമെന്നും സമരക്കാര്‍

Screengrab: Mathrbhumi News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയിലെ സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയും നൂറുകണക്കിന് പേര്‍ തുറമുഖ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വൈദികരുടെ നേതൃത്വത്തിലാണ് തുറമുഖ കവാടത്തിലേക്ക് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയത്.

നേരത്തെ പ്രതിഷേധക്കാര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടിരുന്നു. തുറമുഖ കവാടത്തിനരികിലേക്ക് കയറ്റിവിടണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് പോലീസ് സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ കവാടത്തിന് മുന്നിലേക്ക് പ്രകടനമായെത്തുകയും കവാടത്തിന് മുന്നില്‍ സ്ഥാപിച്ച പുലിമുട്ടിന് മുകളില്‍ കയറി പതാക നാട്ടുകയും ചെയ്തു. പിന്നാലെ പ്രതിഷേധക്കാര്‍ കവാടത്തില്‍നിന്ന് സമാധാനപരമായി പിരിഞ്ഞുപോയി.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സമരം ഇനിയും ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മന്ത്രിമാര്‍ കള്ളം പറയുകയാണെന്നും ചര്‍ച്ചയ്ക്കായി തങ്ങളെ ആരും വിളിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിഴിഞ്ഞം തുറമുഖത്ത് ഒരു കപ്പലും അടുപ്പിക്കാന്‍ അനുവദിക്കില്ലെന്നും കടലില്‍ വരെ ഉപരോധം തീര്‍ക്കുമെന്നും സമരക്കാര്‍ പറഞ്ഞു.

Content Highlights: vizhinjam port protest by fishermen

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented