വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം: വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് പഠനറിപ്പോർട്ട്.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നത് മുട്ടം-കോവളം സെഡിമെന്റൽ സെൽ മേഖലയിലാണ്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതികാഘാതമുണ്ടായാൽ ഇതിനു പുറത്തുള്ള മേഖലയിലേക്കു വ്യാപിക്കില്ലെന്നു പഠനം പറയുന്നു.
മുൻപില്ലാത്ത വിധം തെക്കൻതീരത്ത് വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനമുണ്ടാകുന്നതാണ് തീരശോഷണത്തിനു പ്രധാന കാരണമായി പഠനം കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ ഓഖിക്കു ശേഷം തീരപുനർനിർമാണം ഈ ഭാഗങ്ങളിൽ നടക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്. വലിയതുറ, ശംഖുംമുഖം തീരങ്ങൾ വിഴിഞ്ഞം തുറമുഖനിർമാണ കേന്ദ്രത്തിൽനിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരം അകലെയാണ്. അതുകൊണ്ടുതന്നെ തുറമുഖനിർമാണ മേഖലയിലുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങൾ വലിയതുറ, ശംഖുംമുഖം പ്രദേശങ്ങളിൽ ബാധിക്കില്ല.
തുറമുഖം വരുന്നതിനു മുന്നെയും വലിയതുറ, ശംഖുംമുഖം, പൂന്തുറ മേഖലകളിൽ തീരശോഷണമുണ്ടായതായി പഠനങ്ങളിൽനിന്നു വ്യക്തമാണ്.
ഓഖിക്കു ശേഷം നല്ല കാലാവസ്ഥയുള്ളപ്പോഴും തീരപുനർനിർമാണം സാധ്യമല്ലെന്നാണ് കണ്ടെത്തൽ.
വിവിധ ഏജൻസികൾ പല കാലങ്ങളിൽ നടത്തിയ പഠനങ്ങളും മറ്റും വിശദമായി വിലയിരുത്തിയ ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: vizhinjam port construction no reason for Valiathura Shangumugham shore erosion says study report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..